X

എ.ഐ ക്യാമറയ്ക്ക് പിന്നാലെ പൊലീസിന്റെ ക്യാമറയും; എന്നിട്ടും ചെയ്യാത്ത കുറ്റത്തിന് പിഴ, വന്‍ പിഴവുകള്‍

പൊലീസ് നേരിട്ട്, വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കാനായി നല്‍കുന്ന നോട്ടീസുകളിലും ഗുരുതര പിഴവുകള്‍. എ.ഐ. ക്യാമറകളില്‍നിന്ന് വാഹന ഉടമകള്‍ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്‍ ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. ശരിയായ രേഖകളുള്ള വാഹന ഉടമകള്‍ക്കുപോലും, രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, തെറ്റായദിശയില്‍ പാര്‍ക്ക് ചെയ്‌തെന്നും മറ്റുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിഴയീടാക്കാന്‍ പൊലീസ് നോട്ടീസ് അയയ്ക്കുന്നത്.

സാധാരണക്കാരില്‍നിന്ന് പണം പിഴിയാന്‍ പുതിയ മാര്‍ഗമാകുകയാണ് പൊലീസ് നടപടി. മൂഴിയാര്‍ പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ഈ വാഹനത്തിന് നവംബര്‍ 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റാണുള്ളത്.

ഒരാഴ്ച മുമ്പാണ് സീതത്തോട്ടിലുള്ള മറ്റൊരു യുവാവിന് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 500 രൂപ പിഴയടയ്ക്കാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് ഇരുചക്രവാഹനം ഇല്ലായിരുന്നു.

ക്യാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പൊലീസ് പകര്‍ത്തുന്നത്. മുമ്പുണ്ടായിരുന്നതുപോലെ വാഹനം നിര്‍ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോ എടുത്തിട്ട്, പിഴയടയ്ക്കാന്‍ നോട്ടീസ് അയയ്ക്കുന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ രീതി. പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പല വാഹന ഉടമകളും വിവരം അറിയുന്നത്. എസ്.ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാവിന് നേരെ ഭീഷണിയുമായി എസ്.ഐ രംഗത്ത് വന്നിരുന്നു.

 

 

webdesk13: