”വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ” എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന് ഇന്ന് (ബുധന്‍ ) കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്വീകരണം
വൈകീട്ട് മൂന്ന് മണിക്ക് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്ഘാടനം ചെയ്യും. എസ്.ടി. യു സംസ്ഥാന സെക്രട്ടറി യു. പോക്കര്‍ പ്രഭാഷണം നടത്തും.
വൈകിട്ട് ആറ് മണിക്ക് പയ്യാനക്കലില്‍ സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ഷിബു മീരാന്‍, മുജീബ് കാടേരി എന്നിവര്‍ പ്രസംഗിക്കും.
മുസ്ലിം യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍കോയ, ട്രഷറര്‍ കെ.എം.എ റഷീദ്, സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിഖ് എന്നിവരാണ് ജാഥ നായകര്‍.
എല്ലാ നിയോജക മണ്ഡലങ്ങളിലെയും സ്വീകരണത്തിന് ശേഷം ഡിസംബര്‍ പത്തിന് രാമനാട്ടുകരയില്‍ സമാപിക്കും.