അരിക്കൊമ്പന്‍ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാല്‍- ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 7 പേരെ കൊന്നത് അരിക്കൊമ്പനാണ്. 3 മാസത്തിനിടെ 31 കെട്ടിടങ്ങള്‍ തകര്‍ത്തു. 2017ല്‍ മാത്രം തകര്‍ത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നുവിടുകയോ ചെയ്യും.
നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ്. അരിക്കൊമ്പനെ നേരത്തെ ഒരുപാട് തവണ പിടികൂടി മാറ്റിയതാണ്. എന്നാല്‍, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി.