ഇടുക്കിയിലെ വണ്ടിപ്പെരിയാറിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തില്‍ കടുവയെ കണ്ടത്തിയത്. വെറ്റിനറി ഡോ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ മയക്കുവെടി വെച്ചത്. കടുവയെ ചികിത്സക്കായി തേക്കടിയിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകും.

വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലില്‍ വീണ്ടും കടുവ ഇറങ്ങിയിരുന്നു. പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണ് കടുവ അക്രമിച്ചത്. കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

webdesk18:
whatsapp
line