X

‘മോദിയുടെ എക്‌സ് അക്കൗണ്ടിലെ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

സമൂഹമാധ്യമമായ എക്‌സില്‍ വലിയ ഫോളോവേഴ്‌സുള്ള മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മോദിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ട്വിപ്ലോമസി.

40,993,053 ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. അതില്‍ 24,799,527 ഫോളോവേഴ്‌സ് വ്യാജമാണ്. വിശ്വസനീയമായ 16191,426 ഫോളോവേഴ്‌സാണ് മോദിക്കുള്ളതെന്ന് അവകാശപ്പെടുന്ന ഗ്രാഫാണ് ട്വിപ്ലോമസി ട്വീറ്റ് ചെയ്തത്. എക്‌സ് ഓഡിറ്റിനെ അടിസ്ഥാനമാക്കിയാണ് ട്വിപ്ലോമസി ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫോളോവേഴ്സിന്റെ അനുപാതം, അവസാന ട്വീറ്റിന്റെ തീയതി, ട്വീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

മോദിയുടെ മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, സല്‍മാന്‍ രാജാവ് തുടങ്ങിയ മുന്‍ നിര നേതാക്കള്‍ക്കും എക്‌സില്‍ വ്യാജ ഫോളോവേഴ്‌സ് ഉണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

webdesk13: