വര്‍ഷത്തിലൊരിക്കല്‍ മാത്രം മണ്ണിനടിയില്‍ നിന്നും പുറത്തുവരുന്ന പാതാള തവളയെന്ന മഹാബലിത്തവളയെ മൂന്നാർ മാങ്കുളം ആനക്കുളത്ത് കണ്ടെത്തി. 364 ദിവസവും ഭൂമിക്കടിയില്‍ കഴിയുന്ന ഇവ മുട്ടയിടുന്നതിനായാണ് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം പുറത്തു വരുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തു വരുന്നെന്ന കാരണത്താലാണ് മഹാബലി തവള എന്ന പേരിലും ഇവ അറിയപ്പെടുന്നത്.വംശനാശ ഭീഷണി നേരിടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശം വനം വകുപ്പ് നൽകിയിട്ടുണ്ട്.മൂക്ക് കൂര്‍ത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കന്‍ എന്ന് പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തുവരുന്ന മഹാബലിത്തവളയെ മാങ്കുളത്ത് കണ്ടെത്തി
Tags: pathalathavala