X

ബംഗാൾ ബി.ജെ.പി അധ്യക്ഷന്റെ ആസ്തിയിൽ അഞ്ചുവർഷത്തിനിടെ 114 ശതമാനം വർധനവ്‌

ബംഗാളിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ആസ്തിയില്‍ 5 വര്‍ഷത്തിനിടെയുണ്ടായത് 114 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2019ല്‍ മജുംദാറിന്റെ ആസ്തി 58.25 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇത് 2024 ആയപ്പോഴേക്കും1.24 കോടി രൂപയായി ഉയര്‍ന്നെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ബലുര്‍ഘട്ടില്‍ നിന്നാണ് സുകാന്ത മജുംദാര്‍ ജനവിധി തേടുന്നത്.

പശ്ചിമ ബംഗാളില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന ഡാര്‍ജിലിംഗിലെ സിറ്റിംഗ് എംപി രാജു ബിസ്തയുടെ ആസ്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ബിസ്തയ്ക്ക് 15 കോടിയിലധികം ആസ്തിയുണ്ട്. ഇത്തവണ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാകട്ടെ ആസ്തിയായി രേഖപ്പെടുത്തിയത് 47 കോടി രൂപയാണ്. ഏകദേശം 33 കോടിയിലധികം രൂപയുടെ വര്‍ധനവാണ് 5 വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, ബലുര്‍ഘട്ട്, റായ്ഗഞ്ച് എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 47 സ്ഥാനാര്‍ത്ഥികളുടെയും സ്വയം സത്യവാങ്മൂലം പശ്ചിമ ബംഗാള്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വിശകലനം ചെയ്തിരിക്കുന്നത്.

 

webdesk13: