ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്. ഒരു മാറ്റവുമായാണ് ഇന്ത്യ ഗുവാഹത്തിയിലിറങ്ങുന്നത്. മുകേഷ് കുമാറിന് പകരം ആവേശ് ഖാന്‍ ടീമിലിടം പിടിച്ചു.
ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് പരമ്പരയിലെ മൂന്നാം ജയത്തിനായി സൂര്യകുമാര്‍ യാദവും സംഘവും കളത്തിറങ്ങിയത്. ഇന്നത്തെ കളി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, കെയ്ന്‍ റിച്ചാഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഇടംനേടി.