ഉത്പാദന ചെലവിനനുസരിച്ചു നെല്ലിന് താങ്ങുവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര മാനദണ്ഡമനുസരിച്ചു ഉല്പാദനചിലവിന്റെ ഒന്നരമടങ്ങ് കര്‍ഷകന് ലഭ്യമാക്കണമെന്നിരിക്കെ ഒരു കിലോ നെല്ലിന് 100 രൂപയോളം ലഭിക്കേണ്ടിടത്തു വെറും 28 രൂപ മാത്രം കര്‍ഷകര്‍ക്ക് നല്‍കുന്നത് നീതീകരിക്കാനാവില്ല എന്ന കര്‍ഷകരുടെ അഭ്യര്‍ത്ഥനയിലാണ് കോടതി സര്‍ക്കാരിനോട് മറുപടി ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.