മലപ്പുറം: ഏറ്റവും വേദനാജനകമായ അന്തരി ക്ഷമാണെങ്ങും തികഞ്ഞ അശ്രദ്ധയിലും അധികൃതരുടെ അനാസ്ഥയിലും സംഭവിച്ച ഒരു ദുരന്തമാണിതെന്ന് രമേശ് ചെന്നിത്തല. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ബോട്ട് രൂപ മാറ്റം വരുത്തി ടൂറിസ്റ്റ് യാത്രക്ക് തരപ്പെടുത്തിയതായി വാർത്തകൾ പുറത്തു വരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റി ദുരന്തം ക്ഷണിച്ചു വരുത്തുകയായിരുന്നു.
ജൂഡീഷ്യൽ അന്വേഷണം കൊണ്ടു ദുരന്തങ്ങൾ അവസാനിക്കുന്നില്ല , കേരളത്തിൽ ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തികാതിരിക്കാനുള്ള സത്വര നടപടികളും ശാശ്വത പരിഹാരവുമാണ് വേണ്ടത്. ദുരന്തങ്ങൾ ആവർത്തിക്കാൻ പാടില്ല അതിനു ശക്തമായ ജാഗ്രത വേണം. കേരളത്തിൽ വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതാണ്. കുഞ്ഞുമക്കളടക്കം ജീവൻ പൊലിഞ്ഞ എല്ലാ കുടുംബംങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ചെന്നിത്തല പറഞ്ഞു.