തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലത്തേക്ക് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍.
തകരാര്‍ പരിഹരിച്ചതിന് ശേഷം തുടര്‍ നടപടിയെന്ന് ജി.ആര്‍. അനില്‍ വ്യക്തമാക്കി. അരിവിതരണം മൂന്ന് ദിവസം നിര്‍ത്തിവെച്ച് മസ്റ്ററിംഗ് നടത്താന്‍ ആവശ്യപ്പെട്ടെങ്കിലൂം നിര്‍ദേശം ചിലര്‍ പാലിച്ചില്ലെന്നും പറഞ്ഞു.
മസ്റ്ററിംഗും അരിവിതരണവും ഒരുമിച്ച് നടന്നാല്‍ സെര്‍വറില്‍ തകരാര്‍ സംഭവിക്കുമെന്നും എന്നാല്‍ മൂന്ന് ദിവസത്തേക്ക് അരിവിതരണം നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശം ചിലര്‍ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചതിന് ശേഷം മസ്റ്ററിംഗ് നടപടി നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.