കോഴിക്കോട് : “വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഉത്ഘാടനം നവംബർ 26 ന് കുറ്റ്യാടിയിൽ നടക്കും. ഒരു ദിവസം ഒരു നിയോജകമണ്ഡലത്തിലാണ് യൂത്ത് മാർച്ച് പദയാത്രയായി പര്യടനം നടത്തുന്നത്.
നവംബർ27ന് (തിങ്കൾ) നാദാപുരം നിയോജകമണ്ഡലം,28ന് (ചൊവ്വ)വടകര,29ന് (ബുധൻ) കുറ്റ്യാടി,30 ന് (വ്യാഴം) പേരാമ്പ്ര, ഡിസംബർ 1 ന് (വെള്ളി)കൊയിലാണ്ടി,2 ന് (ശനി)ബാലുശ്ശേരി,3 ന് (ഞായർ)എലത്തൂർ,5 ന് (ചൊവ്വ)കോഴിക്കോട് നോർത്ത്,6 ന് (ബുധൻ)കോഴിക്കോട് സൗത്ത്,7 ന് (വ്യാഴം)കൊടുവള്ളി,8 ന് (വെള്ളി)തിരുവമ്പാടി, 9 ന് (ശനി)കുന്ദമംഗലം പര്യടനത്തിന് ശേഷം ഡിസംബർ 10 ന് ഞായറാഴ്ച ബേപ്പൂർ നിയോജകമണ്ഡലത്തിലെ രാമനാട്ടുകരയിൽ ജാഥ സമാപിക്കും.
യൂത്ത് മാർച്ചിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ “മുഹബ്ബത്ത്കീ ബസാർ”എന്ന പേരിൽ പ്രത്യേക പന്തലുകൾ ഉയർത്തും. മുഹബ്ബത്ത് കീ ബസാറിന്റെ ജില്ലാ തല ഉൽഘാടനം ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. യാത്ര കടന്നു പോകാത്ത പ്രധാന സ്ഥലങ്ങളിൽ പ്രമേയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഒക്ടോബർ 1ന് ഞായറാഴ്ച വൈകുന്നേരം ജില്ലാ സംഘാടക സമിതി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും. ഓൺലൈൻ വഴി ചേർന്ന പ്രവർത്തക സമിതിയിൽ ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിക്ക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ഷിജിത്ത് ഖാൻ, റഫീക്ക് കൂടത്തായി, ഭാരവാഹികളായ എസ് വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, സയ്യിദലി തങ്ങൾ, ഹാരിസ് കൊത്തിക്കുടി, ഒ എം നൗഷാദ്, കെ പി സുനീർ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ,സിറാജ് ചിറ്റേടത്ത് പ്രസംഗിച്ചു..