മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പരിഷ്‌കരിച്ച പ്ലസ്വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിയത്.
ഇതിന് മുന്‍പ് മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം, ആര്‍എസ്എസിന്റെ നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങള്‍ നീക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ആസാദിന്റെ പേര് പാഠഭാഗങ്ങളില്‍നിന്ന് നീക്കിയതിനെതിരെ കോണ്‍ഗ്രസും ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള ചരിത്രകാരന്‍മാരും രംഗത്തുവന്നു.
പരിഷ്‌കരിച്ച പ്ലസ്വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വതന്ത്രസമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുല്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത്.