കൊച്ചി കളമശ്ശേരിയില്‍ വനിതാ കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ തടഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃക്കാക്കര എസ്പിയാണ് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചെന്നു പറഞ്ഞാണ് കെഎസ്‌യു വനിതാ നേതാവ് മിവ ജോളിയ്‌ക്കെതിരെ പൊലീസിന്റെ നടപടി ഉണ്ടായത്.
യുവതിയ്ക്ക് എതിരായ പുരുഷ പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്റെ ഇടപെടലില്‍ ക്രൂരമായ മര്‍ദനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് മിന പ്രതികരിച്ചു. കളമശ്ശേരി എസ്എച്ച്ഒ സന്തോഷിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേ സമയം വാഹനത്തിന് മുന്നിലേക്ക് ചാടി വീണ മിവയെ പുറകിലേക്ക് പിടിച്ചു വലിക്കുക മാത്രമാണ് ചെയ്തതെന്നാണ് കളമശേരി പൊലീസിന്റെ വിശദീകരണം.