കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഭൂമിയുടെ ക്രിയവിക്രയങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി നൂറ് കണക്കിന് ആളുകള്‍ ദിവസവും എത്തുന്നത്. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാത്തത് കൊണ്ട് മൂന്നാം നിലയിലേക്കുള്ള 48 പടി കയറി വേണം കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്താന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ ദുരിതമായി മാറുകയാണ്.
ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്. വീണ്ടും ഭിന്നശേഷിക്കാരെ കസേരയില്‍ ഇരുത്തി ചുമന്ന് കൊണ്ട് പോകുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒരാഴിച്ചയില്‍ രണ്ടാം പ്രാവശ്യമാണ് വീഴുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാത്തത് ഭിന്നശേഷി സമൂഹത്തിനോടും പ്രായം ചെന്നവരോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ഭാരവാഹികള്‍ കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് നേരിട്ട് സന്ദര്‍ശിച്ച് അനുഭവങ്ങള്‍ വിലയിരുത്തി. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നും
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്റെ താഴെ കെട്ടിടത്തിലേക്ക് മാറ്റുക, സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ശുചിമുറി പണിയുക, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.
ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക്, റവന്യു വകുപ്പ് മന്ത്രിക്ക്, മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ക്കും പരാതി കൊടുക്കുവനും കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുതയോഗം കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ വാവാട് ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കിയില്ലാ എങ്കില്‍ കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ട്രഷറര്‍ കുഞ്ഞബ്ദുള്ള സാഹിബ,് കെപി റിയാസ്, റഫീഖ് പടനിലം, കൊടുവള്ളി മുനിസിപ്പല്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ജബ്ബാര്‍ പട്ടിണിക്കര, സെക്രട്ടറി സുബേര്‍ കൊടുവള്ളി, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ പീപ്പിള്‍സ് ലീഗ് ജനറല്‍ സെക്രട്ടറി ഷംസു ബീക്കു വടകര സ്വാഗതവും
മൊയിദ്ധീന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.