X

സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ, പ്രത്യേകിച്ച് കെഎംസിസിക്കാർ: ബേവിഞ്ച അബ്ദുല്ല

ഷാർജ: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബാസിത് തായൽ, എയർലൈൻസ് അബ്ദുറഹ്മാൻ ഹാജി ബേവിഞ്ച. അനുസ്മരണ പ്രാർത്ഥനയും ഹൃസ്വാ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് സ്റ്റേറ്റ് കൗൺസിലറുമായ അഡ്വക്കറ്റ് ബേവിഞ്ച അബ്ദുല്ലയ്ക്ക് സ്വീകരണവും ഒരുമ 23 ഒന്നിച്ചിരിക്കാം ഒന്നായി മുന്നേറാം, എന്ന പ്രമേയത്തിൽ, മൂന്ന് ദിവസത്തെ(ശനി ചൊവ്വ ബുധൻ ) പ്രവർത്തക സമിതി ക്യാമ്പിന് സമാപനമായി.

സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ പ്രത്യേകിച്ച് കെഎംസിസിക്കാർ. കെഎംസിസിയുടെ കാരുണ്യ പ്രവർത്തനമാണ് പാർട്ടിയുടെ നെടുംതൂൻ. പോഷക സംഘടനകളിൽ ഏറ്റവും മികച്ചു നിൽക്കുന്നതുംകെഎംസിസി യാണ് , നാം സ്വയം പ്രാപ്തരാവണം നമുക്കുവേണ്ടിയും ജീവിക്കണം,, പഴയ കാല കെഎംസിസി കാരെ ചേർത്തുപിടിക്കണം, കാലഘട്ടത്തിനനുസൃതമായി അത്ഭുതം സൃഷ്ടിക്കുന്നവരാണ് കെഎംസിസിക്കാർ , ക്യാമ്പ് ഉദ്ഘാടനം ചെയ്തു ബേവിഞ്ച അബ്ദുല്ല സാഹിബ് പറഞ്ഞു.

പ്രസിഡന്റ് എം എസ് ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി സെക്രട്ടറി, ഷാഫി കുന്നിൽ ബേവിഞ്ച, എയർലൈൻസ് അബ്ദുറഹ്മാൻ ഹാജി ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി, ബാസിത് തായൽ അനുസ്മരണ പ്രസംഗം, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ഫാറൂഖ് വെള്ളൂറടുക്ക നടത്തി.

പഞ്ചായത്ത് കെഎംസിസി ട്രഷറർ, ഹാരിസ് ബേവിഞ്ച വിവിധ പദ്ധതികളുടെ വിഷയവതരണം നടത്തി, കലാം ചട്ടംച്ചാൽ, സലീം നാലാംമൈൽ, റസാക്ക് മിനിസ്റ്റെറ്റ്, സമീർ എർമാളം, മൻസൂർ തെക്കിൽ, റൗഫ് കാസി ആലംപാടി, നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, നൗഫൽ എതിർതോട്, സാബിത്ത് പിബി, കാദർ സി കെ, ഇസ്മായിൽ ബേവിഞ്ച, ഷെഫീഖ് ചേരൂർ, കാദർ അർക്ക, ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

മുസ്ലിം ലീഗ് സ്റ്റേറ്റ് കൗൺസിലരായ അഡ്വക്കേറ്റ് ബേവിഞ്ച അബ്ദുല്ലക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം നൽകി. അനുസ്മരണ പ്രാർത്ഥനയ്ക്ക് കലാം ചട്ടഞ്ചാൽ നേതൃത്വം നൽകി. പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി ആലംപാടി സ്വാഗതവും , പഞ്ചായത്ത് കെഎംസിസി സെക്രട്ടറി കരീം ചെങ്കള നന്ദിയും പറഞ്ഞു.

webdesk14: