കയ്യേറ്റം ആരോപിച്ച് ഡല്‍ഹിയില്‍ മുസ്ലിം പള്ളി പൊളിച്ചുമാറ്റി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോല്‍പുരി മേഖലയിലാണ് സംഭവം. കനത്ത പൊലീസ് സുരക്ഷയില്‍ ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിക്കലിന് നേതൃത്വം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 6 മണിക്കാണ് പൊളിക്കല്‍ ആരംഭിച്ചത്.
പൊളിക്കല്‍ ആരംഭിച്ചതോടെ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. രാവിലെ ലോക്കല്‍ പൊലീസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും അകമ്പടിയോടെയാണ് പള്ളി പൊളിച്ച് മാറ്റാന്‍ ആരംഭിച്ചത്. ഹിന്ദുത്വ നേതാവ് പ്രീത് സിരോഹിയുടെ പരാതിയെ തുടര്‍ന്നാണ് പള്ളി പൊളിച്ച് മാറ്റിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇയാളുടെ പരാതിയില്‍ ഡല്‍ഹിയിലെ മറ്റൊരു പള്ളിയും പൊളിച്ച് മാറ്റിയിരുന്നു.
പൊളിക്കലിനെതിരെ പ്രതിഷേധം നടന്നെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.അടുത്ത ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാമത്തെ പള്ളി പൊളിക്കൽ.