1921 ലെ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് സമാനമാണ് ഭാഷാ സമരമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോട്ടക്കുന്നിൽ നടന്ന പൊതുസമ്മേളനം തങ്ങൾ ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ലൈബ്രറി റിസർച്ച് സെൻ്റർ പി.കെ. കുഞ്ഞാലിക്കുട്ടിയും മിനി ഹാൾ അബ്ബാസലി ശിഹാബ് തങ്ങളും നിർവഹിച്ചു. അബ്ദുസ്സമദ് സമദാനി എം.പി , കെ.പി.എ മജീദ് , സി.പി. സൈതലവി , പി. അബ്ദുൽ ഹമീദ് ,പി. ഉബൈദുല്ല , എൻ. ശംസുദീൻ, യു.എ. ലത്തീഫ് ,അബ്ദുറഹ്മാൻ രണ്ടത്താണി,ആബിദ് ഹുസൈന്‍ തങ്ങള്‍,
പികെ ഫിറോസ്, സുഹറ മമ്പാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ലത്തീഫ് സ്വാഗതം പറഞ്ഞു.