മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍തീപിടുത്തം. കോഡൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് 12 മണിയോടെ തീപിടുത്തം ഉണ്ടായത്. ഹരിത കര്‍മ്മ സേനയുടെ എട്ടു സ്ത്രീകള്‍ ഈ സമയം കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഇടുങ്ങിയ വഴി ആയതുകൊണ്ട് ഫയര്‍ഫോഴ്‌സിന്റെ വലിയ യൂണിറ്റുകള്‍ എത്തിക്കാന്‍ കഴിയാത്തത് തീയണക്കുന്നതിന് വെല്ലുവിളിയായി. ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമേ ഇ വേസ്റ്റ് ഉള്‍പ്പെടെയുള്ളവ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

webdesk14:
whatsapp
line