കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തിവരുന്ന സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് സീസണ്‍ അഞ്ച് 22ന് ആരംഭിക്കും. 22ന് പ്രാഥമിക മത്സരം ഓണ്‍ലൈന്‍ ആയിട്ടായിരിക്കും.
എല്‍.പി വിഭാഗം രാവിലെ 11നും യു.പി മൂന്നു മണിക്കും ഹൈസ്‌കൂള്‍ നാലു മണിക്കും ഹയര്‍സെക്കണ്ടറി രാത്രി 7:30 ഓണ്‍ലൈനായും സബ്ജില്ലാ തല മത്സരം ഒക്ടോബര്‍ 8ന് സബ്ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ മത്സരം 15ന് ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന തല മത്സരം 29ന് കോഴിക്കോട്ടും നടക്കും. പ്രാഥമിക തലത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന നിശ്ചിത എണ്ണം കുട്ടികളാണ് സബ് ജില്ലാതല മത്സരത്തിന് യോഗ്യത നേടുക.സംസ്ഥാന തല വിജയികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും സര്‍ട്ടിഫിക്കര്‌റും നല്‍കും.സംസ്ഥാന തല വിജയികള്‍ക്ക് waytonikah.com എന്ന സ്ഥാപനമാണ് സമ്മാനങ്ങല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.