ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
സ്വതന്ത്ര്യ ഇന്ത്യക്ക് ഇന്ന് വയസ്സ് 76; ബഹുവര്‍ണ ശോഭ വിതറി ലോകത്തിന് മുമ്പില്‍ വിസ്മയങ്ങളുടെ തലയെടുപ്പോടെ ദിശകാണിക്കുന്ന രാജ്യത്തിന് സല്യൂട്ട്. പോരായ്മകള്‍ എന്തൊക്കെ ആരോപിച്ചാലും, ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തില്‍ ആത്മവിശ്വാസത്തിന്റെ 130 കോടിയുടെ തലപ്പൊക്കമാണിത്. ആരുടേതാണ് രാജ്യം. വി ആര്‍ ദ പീപ്പിള്‍ ഞങ്ങള്‍ ജന ങ്ങള്‍… മഹത്തരമായ വിളംബരം മുക്കാല്‍ നൂറ്റാണ്ടിന്റെ ഗരിമയിലും പൗരസമൂഹത്തിന്റെ കണ്ണു നനക്കുന്നത് എന്താണ്. നമ്മുടെ ഇന്ത്യക്കിതെന്തു പറ്റി. നൂറു നൂറു സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷകള്‍ക്കും വര്‍ണത്തിനും വര്‍ഗത്തിനുമപ്പുറം ഒരു മാലയില്‍ കോര്‍ത്ത ജനപഥത്തെ ആരാണ് അകറ്റുന്നത്.
പതിതരായ പാവപ്പെട്ട ഒട്ടേറെ പേരുടെ വീടുകള്‍ ഇടിച്ചുനിരത്തിയ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിന്റെ നെരിപ്പോടിലിരുന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. ഒട്ടേറെ പേര്‍ പുറന്തള്ളപ്പെട്ട പ്രദേശങ്ങളിലെത്തിയപ്പോള്‍ അവരുടെ സങ്കടക്കടലില്‍ എന്റെ വാക്കുകള്‍ മുങ്ങിത്താഴ്ന്നു. ഇതുവരെ ഇല്ലാത്ത അനുഭവങ്ങളാണെനിക്കുണ്ടായത്. അവിടെ ഏതാണ്ട് 300 ആണ്‍ കുട്ടികളെ പൊലീസ് കൊണ്ടുപോയി. അതില്‍ 25 പേരെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ എവിടെ എന്നോ അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നോ ആര്‍ക്കുമറിയില്ല. ആ സമയം അവരുടെയെല്ലാം കുരകള്‍ ഇടിച്ചുനിര ത്തിയിരിക്കുന്നു. ഇപ്പോള്‍ ഇതൊരു പ്രവണതയായിരിക്കുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും തുടക്കമിട്ട ഈ കൊടിയ ഭരണകൂട ഭീകരത ഹരിയാനയിലെത്തിയിരിക്കുന്നു.
ഇത് ഏകാധിപത്യത്തിലേക്കും ഏകാശയത്തിലേക്കും ചുവടുവെക്കുന്നതിന്റെ പരീക്ഷണങ്ങളുടെ ഓരോ ഘട്ടമാണ്. കശ്മീരിന്റെ പ്രത്യേക അധികാരവും സംസ്ഥാനപദവിയും കവര്‍ന്ന് രായ്ക്കുരാമാനം പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കി ഇന്റര്‍നെറ്റ് ഓഫാക്കിയിടുന്നു. കശ്മീരിന്റെ മണ്ണും മനുഷ്യനും ഇന്ത്യയുടേതാണ്. ഇന്ത്യയെന്ന വികാരത്തെ ചങ്ങലക്കിട്ട് സൃഷ്ടിക്കേണ്ടതാണെന്ന് കരുതുന്ന കേന്ദ്രഭരണകൂടം കശ്മീരില്‍ എല്ലാം സമാധാനപരമെന്ന് വരുത്തിത്തീര്‍ക്കുന്നു. മനുഷ്യാവകാശവും പൗരാവകാശവും ഹനിക്കപ്പെട്ട് ആ ജനത ഒന്നാകെ തുറന്ന ജയിലിലെന്ന പോലെ ഉറക്കെയൊന്ന് കരയാന്‍ പോലുമാകാതെ നിസ്സഹായരാകുന്നു. ആഗസ്ത് 15ന്റെ ആകാശത്ത് നോക്കി നെടുവീര്‍പ്പിടുന്നു.
വര്‍ഗീയതകൊണ്ട് മറപിടിച്ചാണ് ജനങ്ങളുടെ അധികാരവും സ്വാതന്ത്ര്യവും കവര്‍ന്ന് കോര്‍പറേറ്റുകള്‍ വാഴുന്നത്. കോര്‍പറേറ്റുകളുടെ ഏജന്റുകള്‍ മാത്രമായി ഭരണകൂടം അധപതിക്കുന്ന ദയനീയതയുടെ ഇരകളാണ് പൗരന്മാര്‍. ഒരു സംസ്ഥാനത്തെ മറ്റൊന്നിന് എതിരായിപ്പോലും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘ്പരിവാര്‍ രീതി. മതങ്ങളെയും ജാതികളെയും ഗോത്രങ്ങളെയുമെല്ലാം ശത്രു മിത്രം ദ്വന്ദത്തിലൂടെ അകറ്റി പോരടിപ്പിക്കുന്നു. ജര്‍മനിയുടെ പ്രശ്‌നങ്ങളുടെ മൂലം ഹേതു യഹൂദരാണെന്ന് ഇതര സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നാസികള്‍ പ്രയോഗിച്ച ഗീബല്‍സിയന്‍ നുണ പ്രചാരണ തന്ത്രങ്ങളുടെ പുതുരൂപമാണ് സംഘ്പരിവാര്‍ ഇവിടെ വിവിധ മതവിഭാഗങ്ങളില്‍ പടര്‍ ത്തുന്നത്. മുസ്ലിംകളോടോ അമുസ്ലിം വ്യക്തികളോടോ ഉള്ള ഭയം, മുന്‍വിധി, വെറുപ്പ് എന്നിവയാണ് ഇസ്ലാമോഫോബിയ എന്നാണ് ഐക്യരാഷ്ട്രസഭ നിര്‍വചിക്കുന്നത്. മാര്‍ച്ച് 15 ഇസ്ലാമോഫോബിയക്കെതിരെ പോരാടുന്നതിനുള്ള അ ന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്ര സഭ പ്ര ഖ്യാപിച്ചപ്പോള്‍ പോലും അസഹിഷ്ണുതയോടെയാണ് മോദി ഭരണകൂടം പ്രതികരിച്ചത്. ഇന്ത്യയിലെ ഇസ്ലാമോഫോബിയ ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടായി മറയില്ലാതെ മുന്നോട്ടുപോകു മ്പോള്‍ ഒടുവിലത് ക്രൈസ്തവനിലേക്കും സിക്കിലേക്കും ദലിതരിലേക്കും നീണ്ട് ഒടുവില്‍ സവര്‍ണരിലെ വിരലിലെണ്ണാവുന്ന കോര്‍പറേറ്റ് ഭീമന്‍മാരുടെ മാത്രം ഏകാധി പത്യത്തിലേക്ക് വഴിമാറുമോയെന്ന് ആശ കയുയര്‍ത്തുകയാണ്. ചരിത്രത്തെ വര്‍ മാനത്തിലേക്ക് സമന്വയിപ്പിക്കുമ്പോള്‍ ഭാവിയിലെ ഭീതിയാണത്.
കാര്യങ്ങള്‍ വളരെ എളുപ്പമാണെന്നായിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് ഏതാനും സംഘപരിവാറുകാര്‍ പ്രശ്‌നം ഉണ്ടാക്കുക. പ്രതിരോധിക്കുമ്പോള്‍ പൊലിസെത്തി സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് ആക്രമിക്കപ്പെട്ടവരെയെല്ലാം പിടിച്ചുകൊണ്ടുപോവുക. ബുള്‍ഡോസര്‍ ഉപയോഗിച്ച് മുന്‍കൂട്ടി ഒരു നോട്ടീസ് പോലുമില്ലാതെ മുസ്ലിം വിഭാഗത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുക. ഉത്തര്‍പ്രദേശിലെയും അസമിലെയും മധ്യപ്രദേശിലെയും ഇപ്പോള്‍ ഹിമാചലിലെയും ബി.ജെ.പി സര്‍ ക്കാരുകള്‍ മുസ്ലിം വിഭാഗത്തിന്റെ മതം വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ കയറ്റി ഇടിച്ചുനിരത്തിയ മേഖലകളിത്െലല്ലാം പോയപ്പോള്‍ ഒരേ തിരക്കഥയാണ് കണ്ടത്. പെരുവഴിയിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെ തളര്‍ന്നിരുന്നു പോകുന്നു. സുപ്രീംകോടതിയില്‍ നിന്നുള്ള ഇടപെടലില്‍ മാത്രമാണ് ആശ്വാസം. മണിപ്പൂരിലും ഇതിന്റെ മറ്റൊരു രൂപമാണ്. ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരെ സൃഷ്ടിച്ച വംശ വെറിയിലധിഷ്ഠിതമായ ഉന്മൂലന ശ്രമം മണിപ്പൂരില്‍ ക്രൈസ്തവര്‍ ക്കെതിരെയാണ്.
മണിപ്പൂരിലെ മെയ്തി ഹിന്ദുക്കള്‍ക്കും കുക്കി ക്രിസ്ത്യാനികള്‍ക്കുമിടയില്‍ കൊ ടിയ പക വിതച്ച് തീപിടിപ്പിക്കുമ്പോള്‍ ബി. ജെ.പിക്ക് കണക്കുകൂട്ടിയതെന്തുതരം വി ജയമാണെന്ന് അറിയില്ല. രാജ്യവും ജനതയും തകര്‍ന്നാലും അധികാരത്തിലേക്ക് ആ ചോരച്ചാലിലൂടെ നീന്തിക്കയറാമെന്ന് വ്യാമോഹിക്കുന്നവരുടെ കയ്യിലാണ് അധികാരമെന്നത് ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. അഭിനവ ഈസ്റ്റ് ഇന്ത്യ കമ്പനികളായ കോര്‍പറേറ്റുകളെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി പോലും അയോഗ്യനാക്കപ്പെടുമാറ് വ്യവസ്ഥകളെയാകെ ഫാഷിസത്തിന്റെ വിഷമേറ്റിരിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റിനെയുമെല്ലാം വിശ്വാസ്യത കുഴിചുമൂടി നാലാംകിട ആയുധമാക്കുന്നു.
ജനങ്ങളുടെ സ്വാതന്ത്ര്യവും മൗലികാവ കാശങ്ങളും കവര്‍ന്ന് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പൊയ്ക്കാലുകളില്‍ എക്കാലവും മുന്നേറാനാവില്ല. രാജ്യമൊന്നാകെ ചെറുക്കേണ്ട പൊതു ശത്രുവാണ് ഫാഷിസം. കള്ളങ്ങള്‍ നിര്‍മിക്കുക എന്നതിനെക്കാള്‍ നേരും നുണയും തമ്മിലുള്ള അതിരുകള്‍ മായ്ക്കുക എന്നതാണ് ഫാഷിസത്തിന്റെ തന്ത്രം. രാജ്യം ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൂര്‍ണ സ്വതന്ത്രനായി ജനിച്ച മനുഷ്യന്‍ സ്വതന്ത്രനാ യി ജീവിക്കാനാണ് ആഗ്രഹിക്കുക. ജനാധിപത്യം ആ സ്വാതന്ത്ര്യത്തെ ഉറപ്പുവരു ത്തുന്നതാകണം. വീടുകള്‍ക്കകത്തും പുറത്തും സമൂഹത്തിലും വിവിധ പ്രസ്ഥാനങ്ങളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചിന്ത വളര്‍ത്തണം. അടിമത്വം പേറി ചൂഷിതരായി ജീവിക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് സ്വാതന്ത്ര്യദിനത്തില്‍ ഉയരേണ്ടദേശാഭിമാനികളായ പൂര്‍വികരുടെ അമര സ്മരണ പുതുക്കേണ്ട ഘട്ടമാണിത്. ഗാ ന്ധിജിയെയും നെഹ്‌റുവിനെയും ഖാഇദെ മില്ലത്തിനെയും അബുല്‍ കലാം ആസാദിനെയും അംബേദ്കറെയുമെല്ലാം ഭയപ്പെടു ന്നവര്‍ സ്വാന്ത്ര്യസമര ചരിത്രത്തെ വക്രീകരിക്കുകയാണ്. ടിപ്പുവിനെയും 1921ലെ ഐതിഹാസിക പോരാട്ടത്തെയും വാരിയന്‍ കുന്നനെയുമെല്ലാം തമസ്‌കരിക്കുന്നവര്‍ ഇന്നലെകളില്‍ വേരില്ലാത്ത അപ്പൂപ്പന്‍ താടികളാണ്. മറ്റോതൊരു വിഭാഗങ്ങളേക്കാള്‍ രാജ്യത്തിന്റെ സ്വരാജിന് വേണ്ടി ത്യാഗം അനുഷ്ഠിച്ചവരാണ് മുസ്ലിം വിഭാഗം.
മഹാത്മജിക്കൊപ്പം കൈകോര്‍ത്ത് പതറാതെ പൊരുതിയപ്പോള്‍ ഒറ്റുകൊടുത്തവര്‍ പ്രമാണികളായി വന്ന് പൗരത്വം നിഷേധിച്ചും ജീവിക്കാനുള്ള അവകാശം കവര്‍ന്നും വിരാജിക്കാമെന്നത് വ്യാമോഹമാണ്. ഓരോ പൗരന്റെയും ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷയും ചിന്തകള്‍ ക്ക് പക്വമായ സ്വാതന്ത്ര്യവുമാണ് ഉറപ്പാ ക്കേണ്ടത്. അതു നഷ്ടപ്പെടാതെ നോക്കേണ്ട ജാഗ്രതയുടെ പ്രതിജ്ഞ പുതുക്കുക. അനീതിയുടെ ബുള്‍ഡോസര്‍ രാജും വിഷത്തിന്റെ കടകളും കടപുഴകുക തന്നെ ചെയ്യും