കേരള വര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത രീതി കാടത്തമായിപ്പോയിയെന്ന് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നസിയ മുണ്ടന്‍പള്ളിയെന്ന കെ.എസ്.യു വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങളെ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്. പൊലീസ് അതിക്രമത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് തലക്കടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സമാധാന പരമായ ഒരു വിദ്യാര്‍ത്ഥി മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.