സോണി ലൈവിൽ ഈ മാസം 18ന് റിലീസ് ചെയ്ത സലീം അഹമ്മദിന്റെ നിര്‍മാണത്തില്‍ താമര്‍ കെ.വി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ആയിരത്തൊന്ന് നുണകള്‍’, കയ്യടി നേടുന്നു. റിലീസ് ചെയ്ത് ഒരാഴ്ച ആയപ്പോഴേക്കും കുടുംബ പ്രേക്ഷകരെയും യുവാക്കള്‍ക്കിടയിലും ഒരേ പോലെ ചര്‍ച്ചയാവാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
സോണി ലൈവിൽ മികച്ച രണ്ടാമത്തെ ചിത്രമാകനും മലപ്പുറം ചങ്ങരംകുളം സ്വദേശി താമറിന്റെ ആദ്യ സിനിമക്ക് സാധിച്ചു. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വിദേശ സിനിമ പ്രദര്‍ശന മേളകളിലേക്ക് സിനിമയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ദുബായ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചെറിയ സംഭവത്തെ ഡെവലപ് ചെയ്ത് കൊണ്ടുവന്നതില്‍ താമര്‍ എന്ന സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
അഞ്ച് ദമ്പതികളും വക്കീലും വിനയ്‌യുടെ വീട്ടില്‍ സഹായിയായെത്തുന്ന ഇന്ദുവും അവളുടെ ഭര്‍ത്താവുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. വിഷ്ണു അഗസ്ത്യ, വിദ്യാ വിജയകുമാര്‍, രമ്യ സുരേഷ്, ജിന്‍സ് ഷാന്‍ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. എല്ലാവരും അവരുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയുടെ വലിയൊരു പോസീറ്റീവ് എന്ന് പറയുന്നത് കഥ തന്നെയാണ്. ഏത് വിഭാഗം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
നവാഗത സംവിധായകന് സ്വഭാവികമായും വന്നു പോകുന്ന ചെറിയ തെറ്റുകൾ പോലും 1001 നുണകളിൽ സംഭവിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ മുൻനിര താരങ്ങളും സംവിധായകരും സിനിമയെ പ്രശംസിച്ചു രംഗത്തുവന്നിട്ടുണ്ട്.