പതിനൊന്ന്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ജാര്‍ഖണ്ഡ് സ്വദേശിയായ സൈലനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ക്കൊപ്പം ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റു വിവരങ്ങളുമാണ് ലുക്കൗട്ട് നോട്ടീസിലുള്ളത്.
കഴിഞ്ഞദിവസമാണ് മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു.