X

11 പേർക്ക് നിപ്പ ലക്ഷണം; എട്ടുപേരുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

കോഴിക്കോട്: നിപാ വൈറസുമായി ബന്ധപ്പെട്ട് 251 പേർ സമ്പർക്ക പട്ടികയിൽ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 11 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും മന്ത്രി പറഞ്ഞു. എട്ടുപേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

251 പേരിൽ 151 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ 54 പേരുണ്ട്.

നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പരിശോധനയ്ക്കയച്ച എട്ടുപേരുടെ ഫലം ഇന്ന് രാത്രി വൈകിയോടെ ലഭിക്കും. കൂടാതെ കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തെ വാക്സിനേഷൻ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു

Test User: