X
    Categories: indiaNews

വൈദ്യുത ബില്ലായി വന്നത് 11.41 കോടി രൂപ; ഞെട്ടല്‍ മാറാതെ ഗ്രാമം

ഗ്രാമപഞ്ചായത്തിലെ വൈദ്യുത ബില്ല് കണ്ട് ഞെട്ടി ഇരിക്കുകയാണ് ഒരു ഗ്രാമം. ഹൈദരാബാദിലെ കാമറെഡ്ഡി ജില്ലയിലെ കോതപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് ജനുവരി മാസത്തിലെ വൈദ്യുത ബില്ലായി 11.41 കോടി രൂപ അടിച്ചു നല്‍കിയത്. ബില്ല് കണ്ട് അന്തംവിട്ട ഗ്രാമപഞ്ചായത്ത് കാര്യം തിരക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഒരു സാങ്കേതിക പിഴവാണ് ഇത്തരത്തില്‍ ഒരു ബില്ല് പഞ്ചായത്തിന്
ലഭിച്ചത്. സാധാരണ ആയിരം രൂപയില്‍ താഴെ മാത്രമേ ബില്ല് വരാറുള്ളൂ. സംഭവം പരിശോധിച്ച് പുനര്‍സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

webdesk11: