സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വിവിധ അദാലത്തുകള്‍ നടത്തിയിട്ടും പരിഹാരമില്ല. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചത്. ഓരോ ഫയലും ജീവിതമാണെന്നാണ് സര്‍ക്കാര്‍ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്ക്് കഴിയും. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. 7 വര്‍ഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.