മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഭാഗമാണെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി .കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്‌നമില്ല. യു.ഡി.എഫിന്റെ ശക്തി മുസ്‌ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ചെയ്ത തെറ്റുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇടക്കാലത്തെ അലംഭാവം വിഷയം സങ്കീര്‍ണമാക്കി. പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരാഹാരം കാണണം. പ്രസിദ്ധീകരിച്ച ഭൂപടം അതീവ ഗൗരവത്തോടെ കാണണം. നടപടികളില്‍ അലംഭാവം കാണിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരംല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
പി.വി അബ്ദുല്‍ വഹാബിന്റെ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രശംസ പരാമര്‍ശം പാര്‍ട്ടി ഗൗരവത്തിലെടുക്കുകയും സാദിഖലി ശിഹാബ് തങ്ങള്‍ വഹാബുമായി സംസാരിക്കുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു. കുപ്പായം മാറുന്നതു പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല. മുസ്്ലിംലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. സി.പി.എമ്മിന്റെയും മറ്റും പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.