ഹത്രസില്‍ മതചടങ്ങിനിടെ അപകടം: മരണം 107 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. സാധാരണയായി അര്‍ദ്ധരാത്രിയില്‍ നടക്കുന്ന ഹിന്ദുവിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ഗ്രാമത്തില്‍ സത്‌സംഗത്തിനെത്തിയ വിശ്വാസികള്‍ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. 23 സ്ത്രീകളുടേതും ഒരു പുരുഷന്റേതുമടക്കം, ഇതുവരെ 27 മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

webdesk14:
whatsapp
line