ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയദുരിതത്തിലായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും 10,000 രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
‘യമുനയുടെ തീരത്ത് താമസിക്കുന്ന തീരെ ദരിദ്രരായ നിരവധി കുടുംബങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു. ചില കുടുംബങ്ങള്‍ അവരുടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഒളിച്ചുപോയി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നല്‍കും. ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒഴുകിപ്പോയ കുട്ടികള്‍ക്ക് സ്‌കൂള്‍ വഴി അവ നല്‍കും’ കെജ്രിവാള്‍ ട്വീറ്ററിലൂടെ അറിയിച്ചു.