തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ കര്‍ണാടയില്‍ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് വേട്ട. ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം വരുന്ന കൗണ്ടര്‍ ഫയലുകളുംപിടിച്ചെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ രാത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കര്യം അറിയിച്ചത്. സംഭവത്തില്‍ അന്വേക്ഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയാണ് ഫ്‌ളാറ്റുടമ. സ്റ്റീലിന്റെ പെട്ടിയിലാണ് കാര്‍ഡുകള്‍ കൂട്ടമായി സൂക്ഷിച്ചിരുന്നത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്ഥിരീകരണത്തിനു പിന്നാലെ പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും രംഗത്തു വന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ആരോപിച്ചു. ആര്‍.ആര്‍. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം ബിജെപിയുടെ നാടകമാണെന്നാണ് കോണ്‍ഗ്രസ് വാദം.