ഷാര്‍ജയില്‍ കെട്ടിടങ്ങളില്‍ തീപിടിത്തം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ എച്ച്.എച്ച് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 100 മില്യണ്‍ ദിര്‍ഹം അനുവദിച്ചതായി ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
ഷാര്‍ജയിലെ താമസക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സയീദ് അല്‍ തെനീജി വ്യക്തമാക്കി. ഷാര്‍ജ മുനിസിപ്പാലിറ്റി, പ്ലാനിംഗ് ആന്‍ഡ് സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുക.