തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. ഇന്നലെ എ.ഡി.ജി.പി-ഐ.ജി തലത്തില്‍ നടത്തിയ അഴിച്ചു പണിക്ക് പിന്നാലെ ഇന്ന് സംസ്ഥാനത്തെ 100 ഡ.ിവൈ.എസ്.പിമാരെ സ്ഥലംമാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. തവസ്ഥാനത്ത് ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
ഇതിന് പുറമെ ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി വീണ്ടും നിയമിച്ചു. തല്‍സ്ഥാനത്തുണ്ടായിരുന്ന അനില്‍ കാന്തിനെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റിയാണ് തച്ചങ്കരിയുടെ നിയമനം. പൊലീസിന്റെ ദൈനംദിന ഭരണത്തില്‍ ഇടപെടാന്‍ കഴിയുന്ന തസ്തികയാണ് തങ്കച്ചരിയുടേത്.
നിലവില്‍ പൊലീസിലെ ദൈനംദിന കാര്യങ്ങള്‍ ഡി.ജി.പിയാണ് തീരുമാനിക്കേണ്ടത്. എ്ന്നാല്‍ സെന്‍കുമാറിന്റെ തല്‍സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സര്‍ക്കാറില്‍ വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്ത് വിശ്വസ്തനായ തച്ചങ്കരിയെ നിയമിക്കുന്നത് .
ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്സ്, സ്പെഷ്യല്‍ ബ്രാഞ്ച്, പോലീസ് അക്കാദമി, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്.