X

ഏഷ്യന്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി 100 നാള്‍

കൊച്ചി: ഇന്ത്യ വേദിയൊരുക്കുന്ന 2022 എ.എഫ്.സി വനിത ഏഷ്യന്‍ കപ്പ് കിക്കോഫിന് 100 ദിവസം മാത്രം ബാക്കിനില്‍ക്കേ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയും സംയുക്തമായി ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ടാഗ്ലൈന്‍ അവതരിപ്പിച്ചു. നമ്മുടെ ലക്ഷ്യം എല്ലാവര്‍ക്കുമായി എന്നതാണ് ടൂര്‍ണമെന്റ് മുദ്രാവാക്യം.

നവി മുംബൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്ന ഏഷ്യന്‍ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍കരയിലെ ശക്തരായ 12 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ നാലു പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി 4 ടീമുകള്‍ ഇത്തവണ അധികമായുണ്ടാവും. നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാന്‍, 2018ലെ റണ്ണേഴ്‌സ്അപ്പായ ഓസ്‌ട്രേലിയ, മൂന്നാം സ്ഥാനക്കാരായ ചൈന, ആതിഥേയരായ ഇന്ത്യ തുടങ്ങിയ ടീമുകള്‍ക്കൊപ്പം, ഇന്തോനേഷ്യ, ഇറാന്‍, കൊറിയ, ഫിലീപ്പീന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിനുണ്ട്. യോഗ്യതാ മത്സരങ്ങളിലൂടെ രണ്ട് ടീമുകള്‍ കൂടി ഈ മാസം അവസാനം ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍, 2023ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഫിഫ വനിതാ ലോകകപ്പിനും യോഗ്യത നേടും.

 

Test User: