X

100 കോടിയുടെ മാനനഷ്ടക്കേസ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്

മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസ്. പഞ്ചാബിലെ സംഗ്രൂര്‍ കോടതിയാണ് നോട്ടീസ് അയച്ചത്. ജൂലൈ 10ന് കോടതിയില്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തുവെന്ന് ആരോപിച്ചാണ് നോട്ടീസ്. ഇതിനെതിരെ ഖാര്‍ഗെയില്‍ നിന്ന് 100 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹിന്ദു സുരക്ഷാ പരിഷത് ബജ്‌റങ് ദള്‍ ഹിന്ദ ഹിദേശ് ഭരദ്വാജ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പ് തഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കോടതി നോട്ടീസുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.

webdesk14: