100 രൂപയും മട്ടന്‍ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്റെ മകളെ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്കായി വിളിച്ചുകൊണ്ടുപോയതെന്ന് യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എന്‍ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബര്‍ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ മകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നല്‍കാമെന്ന് പറഞ്ഞത്- യെല്ലമ്മ വ്യക്തമാക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മറ്റ് സ്ത്രീകളെയും കാണാമെങ്കിലും ഇവരാരും കൃത്യത്തില്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഭാഗ്യയാണോ ആക്രമണം നയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല, ആക്രമികളില്‍ ഭാഗ്യ ഉണ്ടായിരുന്നു എന്ന് മാത്രമെ ഇപ്പോള്‍ പറയാനാവൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.
- 8 years ago
chandrika
Categories:
Video Stories