കൊച്ചി: ബലാല്‍സംഘത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് ഗര്‍ഭഛിദ്രത്തിനു ഹൈക്കോടതി അനുമതി നല്‍കി. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത്് ദൗര്‍ഭാഗ്യകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. കേസിലെ പ്രതി ഇരയുടെ പിതാവാണെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ വളരെ നാണംകെട്ട രീതിയിലുള്ള സംഭവമാണെന്നും കോടതി വിലയിരുത്തി.
ആരോപണം തെളിയിക്കപ്പെട്ടാല്‍ ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു അഭിപ്രായമറിയിക്കണമെന്നു കോടതി മുന്‍പു നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നു ഇരയെ ശസ്ത്രക്രിയ ചെയ്തു കുട്ടിയെ നീക്കം ചെയ്യുന്നതിനു മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിനു കോടതി അനുമതി നല്‍കിയത്.