X
    Categories: gulfNews

സൗദിയില്‍ മരം മുറിച്ചാല്‍ 10 വര്‍ഷം തടവ്, മൂന്നു കോടി റിയാല്‍ പിഴ!

റിയാദ്: സൗദി അറേബ്യയില്‍ മരമോ ചെടിയോ അനധികൃതമായി മുറിച്ചാല്‍ വന്‍ പിഴയും ജയില്‍ ശിക്ഷയും. പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷയും മൂന്നു കോടി റിയാലിന്റെ പിഴയുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചത്. ഒരുപക്ഷേ, ആഗോളതലത്തില്‍ തന്നെ ഈ കുറ്റത്തിന് ലഭിക്കുന്ന വലിയ ശിക്ഷയാണിത്.

‘മരം മുറിക്കുക, കുറ്റിച്ചെടികള്‍, ഔഷധസസ്യങ്ങള്‍, ചെടികള്‍ എന്നിവ പിഴുതു കളയുക, മരത്തിന്റെ തൊലിയുരിക്കുക, മണ്ണിളക്കി കളയുക’ എന്നിവയ്ക്ക് ഗുരുതരമായ ശിക്ഷ ലഭിക്കും എന്നാണ് പ്രഖ്യാപനം. അല്‍ അറേബ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിഷന്‍ 2030ന്റെ ഭാഗമായാണ് പ്രഖ്യാപനം. വരുംദശാബ്ദത്തില്‍ രാജ്യത്തിന്റെ പരിസ്ഥിതി സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.

10 ദശലക്ഷം തൈകള്‍ നടാനുള്ള ഗ്രീന്‍ ക്യാംപയിന് കഴിഞ്ഞ മാസം സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. 2021 ഏപ്രില്‍ പത്തിനകം ഒരു കോടി തൈകള്‍ നടാനാണ് ഉദ്ദേശിക്കുന്നത് എന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഫാദിലി പറഞ്ഞു.

Test User: