ഉദ്ഘാടനം ചെയ്തിട്ട് 10 മാസം, പ്രവര്‍ത്തനമാരംഭിക്കാതെ മട്ടന്നൂരിലെ റവന്യൂ ടവര്‍

കണ്ണൂര്‍: ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പ്രവര്‍ത്തനമാരംഭിക്കാതെ കണ്ണൂര്‍ മട്ടന്നൂരിലെ റവന്യൂ ടവര്‍. വിവിധ സ്ഥലങ്ങളിലായുള്ള 15 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കെട്ടിടത്തിനുള്ളില്‍ കൊണ്ടുവരാന്‍ റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്നാണ് റവന്യൂ ടവര്‍ തുറക്കാത്തതില്‍ ഉയരുന്ന ആക്ഷേപം.

കിഫ്ബി ഫണ്ടില്‍ നിന്ന് 18 കോടി മുടക്കി പണിത ഇരിട്ടി മട്ടന്നൂര്‍ റോഡരികിലെ അഞ്ചു നില കെട്ടിടമാണ് നശിച്ച്‌കൊണ്ടിരിക്കുന്നത്. നഗരത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സേഞ്ച്, ലീഗല്‍ മെട്രോളജി ഓഫീസ്,എഇഒ ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം ഒരു കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ജൂണില്‍ പദ്ധതിയ്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പിന്നാലെ നിര്‍മ്മാണവും തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കെട്ടിടം തുറക്കാത്തത് വൈദ്യുതീകരണം പൂര്‍ത്തിയാകാത്തത് കൊണ്ടാണെന്ന് റവന്യൂ വകുപ്പിന്റെ വിശദീകരണം.

webdesk17:
whatsapp
line