തെഹ്‌റാന്‍: ഇറാനില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. 19 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തീരദേശ നഗരമായ ബന്ദര്‍ അബ്ബാസിലാണ് സംഭവം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിഷമദ്യം കഴിച്ച് 75 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 45 പേര്‍ ഡയാലിസിസിന് വിധേയരായി. കഴിഞ്ഞയാഴ്ച മദ്യം ഉല്‍പാദിപ്പിച്ച് വില്‍പന നടത്തിയ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറാനില്‍ മദ്യം ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ചില മത ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.
ഇറാനില്‍ വിഷമദ്യം കുടിച്ച് 10 മരണം
Related Post