സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക കേസിനു പിന്നാലെ മറ്റൊരു സിപിഎം നേതാവിന്റെ മകനെതിരായ കേസും പുറത്തുവരുന്നു.
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വണ്ടിച്ചെക്ക് നല്‍കി പത്തു കോടി രൂപ തട്ടിപ്പ് നടത്തിയെന്നതാണ് പുതിയ സംഭവം. കേസില്‍ ദുബൈയില്‍ ശ്രീജിത്ത് രണ്ടു വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
2017 മെയ് 25നാണ് ദുബൈ കോടതി ശ്രീജിത്തിനെതിരെ ശിക്ഷ വിധിച്ചത്. എന്നാല്‍ ശ്രീജിത്ത് ഇതിനു മുമ്പു തന്നെ നാട്ടിലേക്ക് കടന്നിരുന്നു. ദുബൈയിലെ യുണൈറ്റഡ് അറബ് ബാങ്കില്‍ പേരില്‍ ശ്രീജിത്ത് നല്‍കിയ 60 ലക്ഷം ദിര്‍ഹത്തിന്റെ (പത്തു കോടി രൂപ) ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയെന്നു കാണിച്ച് മലയാളി വ്യവസായി രാഹുല്‍ കൃഷണനാണ് ദുബൈ കോടതിയെ സമീപിച്ചത്.
ജാസ് ടൂറിസം കമ്പനിയില്‍ പാര്‍ട്ണറായിരുന്ന രാഹുല്‍ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയത്. കോടിയേരിയുടെ മകനെതിരായ പരാതി വിവാദമായതിനു പിന്നാലെയാണ് വിജയന്‍ എംഎല്‍എയുടെ മകനെതിരായ പരാതിയും ജാസ് ടൂറിസം കമ്പനി പുറത്തുവിട്ടത്.