അഡ്വ പി .വി സൈനുദ്ദീന്‍
മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത വിഭാഗത്തിന് സംവരണം ഉറപ്പാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയത് നിയമ-രാഷ്ട്രീയ വൃത്തങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും ധൈഷണിക പഠനങ്ങള്‍ക്കും വിഷയീഭവിക്കുകയാണ്. സാമൂഹികമായി പിന്നാക്കം തള്ളപ്പെട്ടുപോയ സമുദായങ്ങളെ സമൂലമായി സമുദ്ധരിക്കുന്ന ഭരണ പ്രക്രിയ എന്ന നിലക്കാണ് (ീെരശമഹ ലിഴശിലലൃശിഴ രീിരലു)േ ഭരണഘടനയില്‍ സംവരണം സംവിധാനിക്കപ്പെട്ടിട്ടുള്ളത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന (ടീരശമഹഹ്യ മിറ ലറൗരമശേീിമഹഹ്യ യമരസംമൃറ) എന്ന ഭരണഘടന കവചത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് മറാത്ത കേസ് വിധി. സംവരണ വിഷയത്തില്‍ സാമ്പത്തികം മാനദണ്ഡമാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും നിയമപരവും രാഷ്ട്രീയപരവുമായ തിരിച്ചറിവ് ഉണ്ടാകാന്‍ ഉപകരിക്കുന്നതാണ് മറാത്ത വിധി.മറാത്ത വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടും ആകെ സംവരണം 50 ശതമാനം കവിയരുത് എന്നുള്ള ഇന്ദിര സാഹ്നി കേസിലെ (ങമിറമഹ ഇമലെ 1992) പ്രമാദമായ ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി പുനപരിശോധിക്കേണ്ടതില്ലെന്നുമാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. മറാത്ത സംവരണം ന്യായീകരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും ആകെ സംവരണം 50 ശതമാനം കവിയാമെന്ന കേരള സര്‍ക്കാരിന്റെ വാദങ്ങളും കോടതി നിരാകരിക്കുകയായിരുന്നു.
തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനാദര്‍ശനങ്ങള്‍ക്ക് എതിരാണ് മറാത്ത സംവരണനിയമമെന്നും 50 ശതമാനം പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വിവിധ വിധിന്യായങ്ങളിലൂടെ പരമോന്നത നീതിപീഠം വിവിധഘട്ടങ്ങളില്‍ ശരിവെച്ച ഇന്ദിരസാഹ്നി കേസ് പുന പരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പിന്നാക്ക ജനവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിയെ ഹനിക്കുന്നതാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. ക്രിസ്ത്യന്‍ സമുദായത്തിലെ നാടാര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരെ കണ്ടെത്തിയ കേരള സര്‍ക്കാരിന്റെ തീരുമാനവും ഇതോടെ ബലഹീനമാവുകയാണ്.മറാത്ത സംവരണ വിധി കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണത്തെയും ബാധിക്കുന്നതാണ്. മുന്‍ നിയമ മന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നുസമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത 10 ശതമാനം സംവരണം 50 ശതമാനം സംവരണത്തിനുപുറത്തായത്‌കൊണ്ട് തികച്ചും ഭരണഘടനാവിരുദ്ധമായിരിക്കുകയാണ്. ഇന്ദിര സാഹ്നി കേസ് പുനപരിശോധിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ 10 ശതമാനം അനുവദിച്ചുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ മുന്നോക്ക സംവരണ തീരുമാനം റദ്ദ് ചെയ്യണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുന്നോക്ക സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന് കനത്ത പ്രഹരംകൂടിയാണ് പ്രസ്തുത വിധിന്യായത്തിന്റെ അന്തസത്ത. സംവരണ തോത് വര്‍ധിപ്പിക്കുന്നത് സംവരണേതര വിഭാഗത്തിന് മാത്രമല്ല സംവരണം അനുവദിക്കപ്പെട്ടിട്ടുള്ള സമുദായങ്ങള്‍ക്കും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട് .
സാമ്പത്തിക സമസ്യയുടെ പേരില്‍ സംവരണ അട്ടിമറിക്ക് കൂട്ടുനില്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചരിത്രപരമായ വസ്തുത സംവരണത്തിന് സാമ്പത്തിക മാനദണ്ഡവാദം നിരര്‍ത്ഥകമാണെന്ന കോടതിയുടെ തുറന്നുപറച്ചിലാണ്. മറാത്ത സമുദായം രാഷ്ട്രീയമായി ഉന്നത ശ്രേണിയിലുള്ളവരാണെന്ന വസ്തുതയില്‍ തര്‍ക്കമില്ലെന്നും ദേശീയ ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ടവരാണെന്ന് ചിന്തിക്കാന്‍ പ്രയാസമാണെന്നും കോടതി വിലയിരുത്തുകയുണ്ടായി. ജനസംഖ്യയുടെ 33 ശതമാനം വരുന്ന മഹാരാഷ്ട്രയിലെ പ്രബല വിഭാഗമായ മറാത്ത വിഭാഗത്തില്‍നിന്നാണ് ശരത്പവാര്‍ അടക്കമുള്ള മഹാഭൂരിഭാഗം മുഖ്യമന്ത്രിമാരെയും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. 60 ശതമാനം ഭൂമിയുടെ അവകാശം കൈയ്യാളുന്ന മറാത്ത വിഭാഗത്തിന്റെ കരങ്ങളിലാണ് രാജ്യത്തെ 50 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുക്കാനും ചുമതലയും കുടികൊള്ളുന്നത്.
മുന്നോക്കാവസ്ഥയിലുള്ളവര്‍ പിന്നാക്കാവസ്ഥ ആഗ്രഹിക്കുന്നത് രാജ്യം നിശ്ചലമാകുവാനേ ഉപകരിക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നാക്ക സമുദായങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഫീസ് ഇളവ്, നൈപുണ്യ വികസനം എന്നിവയിലൂടെ സ്വന്തം കാലില്‍നില്‍ക്കാനും സ്വയംപര്യാപ്തത ആര്‍ജിക്കാനും ക്ഷേമ നടപടികള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയുണ്ടായി. രമേെശിഴ വേല ്ീലേ എന്നുള്ളത് ്ീലേ ളീൃ രമേെ എന്ന നിലയിലേക്ക് രാജ്യത്തെ രാഷ്ട്രീയരംഗം മലീമസമായെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിരൂപണം നടത്തേണ്ടിവന്നത് അടുത്ത കാലത്താണ്. കോടതി വിധി വന്നയുടനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മറാത്ത സംവരണ വിഷയത്തില്‍ ഭരണഘടനയുടെ 370 അനുച്ഛേദ കാര്യത്തില്‍ പ്രകടിപ്പിച്ച ധൈര്യം കാണിക്കാന്‍ ആവശ്യപ്പെട്ടത് ഫാസിസത്തിന്റെ ഒക്കെ ചങ്ങായി സമീപനം കടുപ്പത്തിലുള്ളതാണെന്ന് ബോധ്യമാകുന്നതാണ്.
രാജ്യത്തിന്റെ സംവരണ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കപ്പെട്ടുവെന്നാണ് സുപ്രീംകോടതി അഭിഭാഷകയായിരുന്ന ഇന്ദിരാസാഹ്നിയുടെ ഇപ്പോഴത്തെ കമന്റ്. ‘തര്‍ക്കമില്ല, സമൂഹം മാറുന്നു, നിയമം മാറുന്നു, മനുഷ്യന്‍ മാറുന്നു, സമൂഹത്തില്‍ തുല്യത നിലനിര്‍ത്താന്‍ സഹായകരമായ സംഗതിയെ മാറ്റത്തിനുവേണ്ടി മാറ്റുന്നതില്‍ അര്‍ത്ഥമില്ല’ എന്ന കോടതിയുടെ വാക്കുകള്‍ സംവരണ കാര്യത്തില്‍ കോടതിക്കും ചിലത് തുറന്നുപറയാനുണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായി. ഭരണഘടനക്ക് പ്രകാശംപരത്തുന്ന മറാത്ത കേസ് വിധി സംവരണ അട്ടിമറി നടത്തുന്ന സംവരണ ദുരന്തനായകന്മാര്‍ക്കുള്ള കനത്ത പാഠമാണ്. പ്രതീക്ഷയുടെ അടയാളവും നീതിയുടെ അളവ് കോലുമായി ശബ്ദിക്കുന്ന നിയമസത്യം രാജ്യത്തോട് പ്രഖ്യാപിച്ച മറാത്ത സംവരണ വിധി സംവരണ വിഷയത്തില്‍ ശുദ്ധികലശത്തിന് തുടക്കമാവുകയാണ്. സംവരണത്തിന്റെ നീതിശാസ്ത്രവും തത്വശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചുവെന്നുള്ളതാണ് ഇന്ദിര സാഹ്നിമറാത്ത കേസുകളിലൂടെ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ സംവരണ വിഷയത്തില്‍ ശ്രദ്ധേയമാക്കുന്നത്.