നിയമസഭയല്‍ നിന്ന്‌ മുങ്ങി : നൃത്തചുവടുകളുമായി എം.എല്‍.എ; വീഡിയോ വൈറല്‍

ബംഗലൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങിയത് ഡാന്‍സ് കളിക്കാന്‍. സിനിമാ താരം കൂടിയായ എം.എച്. അംബരീഷാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍
ഡാന്‍സ് കളിക്കാന്‍ പോയത്.  അംബരീഷിനെ നിയസഭയില്‍ കാണാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷിച്ചതിനു പിന്നാലെയാണ് ഒരു മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ എം.എല്‍.എ നൃത്തചുവടുവെക്കുന്ന വീഡിയോ പുറത്തുവന്നത്.

സംഭവം വിവാദമായതോടെ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എം.എല്‍.എക്ക് പിന്തുണയുമായി രംഗത്തെത്തി.നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അംബരീഷ് ഒരു എം.എല്‍.എ മാത്രമല്ല ഒരു സിനിമാ താരം കൂടിയാണെന്നും ഇത്തരം നിസാരമായ കാര്യങ്ങളില്‍ അല്ല ഗൗരവമേറിയ മറ്റു കാര്യങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തേണ്ടന്നും ദിനേഷ് റാവു പറഞ്ഞു. നേരത്തെ 2015 ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എം.എല്‍.എയോടൊപ്പം എം.എച് അംബരീഷ് മൊബൈലില്‍ വാട്‌സാപ്പ് വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ പുറത്തായി വിവാദത്തില്‍പ്പെട്ടിരുന്നു.

 

watch video

chandrika:
whatsapp
line