X

ഓരോ വര്‍ഷവും 10 ലക്ഷം മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു; ആര്‍.എസ്.എസിനും ബജ്‌റംഗ്ദളിനുമെതിരെ ലഘുലേഖ; പത്ത് പേര്‍ക്കെതിരെ കേസ്

ഇന്‍ഡോര്‍: ബജ്‌റംഗ്ദളിനും, ആര്‍.എസ്.എസിനുമെതിരെ ലഘുലേഖ വിതരണം വിതരണം ചെയ്‌തെന്നാരോപിച്ച 10 പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ആരാധാനാലയത്തിന് സമീപം ലഘുലേഖ വിതരണം ചെയ്തന്നാരോപിച്ച് 45 കാരിയായ യുവതിയായിരുന്നു പൊലീസിന് പരാതി നല്‍കിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന കത്ത് എന്ന പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വിശ്വസ്തനായ സഹോദരന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ആര്‍.എസ്.എസ്, ബജ്‌റംഗ്ദര്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ഓരോ വര്‍ഷവും 10 ലക്ഷം മുസ്‌ലിം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മതം മാറുന്നുവെന്ന് ഇതില്‍ ആരോപിക്കുന്നു.

തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ആര്‍.എസ്.എസിനെയും, ബജ്‌റംഗ്ദളിനെയും മോശപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയില്‍ ഉള്ളതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

webdesk13: