കോഴിക്കോട് അന്താരാഷ്ട വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3.420 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അബുദാബിയില്‍നിന്ന് എത്തിയ കാസര്‍കോട് സ്വദേശി കെ.പി. നിസാമുദീന്‍ (32), ബാലുശ്ശേരി സ്വദേശി ഇ.എം. അബൂസഫീല്‍ (36), തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കാമില്‍ (26), മലപ്പുറം എടക്കര സ്വദേശി സി.കെ. പ്രജിന്‍ (23) എന്നിവരില്‍നിന്നാണ് നാലുകോടി രൂപയുടെ സ്വര്‍ണം പിടിച്ചത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ നിസാമുദീന്‍ സ്വര്‍ണം പൊടിരൂപത്തിലാക്കി ചീര്‍പ്പ്, ക്രീമുകള്‍ എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ബാഗേജിലെ പെര്‍ഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തി. 853 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ അബൂസഫീലില്‍നിന്ന് 1097 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു.
ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നെത്തിയ സജ്ജാദ് കാമിലില്‍നിന്ന് 789 ഗ്രാം സ്വര്‍ണവും പിടിച്ചു. പ്രജിനില്‍നിന്ന് 1275 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. റിയാദില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രണ്ടുപേരും ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു.