X

ഇന്ത്യന്‍ ഹോക്കി ടീമിന് സ്റ്റാലിന്റെ വക 1.10 കോടി

ചെന്നൈ: ചെന്നൈ: മലേഷ്യയെ 4-3ന് തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന്‍ ഹോക്കി ടീമിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാരിതോഷികം. 1.10 കോടി രൂപയാണ് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. അവിശ്വസനീയ തിരിച്ചുവരവിലൂടെ നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം പൊരുതി നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. സമ്മാനദാനച്ചടങ്ങിലെ സാന്നിധ്യം കൊണ്ട് കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടൂര്‍ണമെന്റ് വിജയമാക്കാന്‍ പ്രയത്‌നിച്ച സംസ്ഥാന കായിക മന്ത്രി ഉദയനിഥി സ്റ്റാലിനും ഇത്രയും വലിയൊരു രാജ്യാന്തര ടൂര്‍ണമെന്റ് വിജയകരമാക്കിയ ഹോക്കി ഇന്ത്യയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ മഹത്തായ വിജയത്തില്‍ അഭിനന്ദിക്കുന്നതിനൊപ്പം ടീമിന് ഒരു കോടി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നുവെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-3ന് പിന്നില്‍ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ 4-3ന് കിരീടം സ്വന്തമാക്കിയത്. ഓരോ കളിക്കാരനും മൂന്ന് ലക്ഷം രൂപയും സപ്പോര്‍ട്ട് സ്റ്റാഫിന് 1.5 ലക്ഷം രൂപയും ഹോക്കി ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിജയത്തോട് എഫ്.ഐ.എച്ച് റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത് രണ്ടാം തവണയാണ് റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് പിന്നാലെ ഇന്ത്യ സമാന നേട്ടം കൈവരിച്ചിരുന്നു.

webdesk11: