രണ്ടുവര്‍ഷം മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ ചികിത്സാ ചെലവിനുള്ള മെഡിക്കല്‍ റീ ഇംപസ്‌മെന്റിനായി കൈപ്പറ്റിയത് 1.3 കോടി രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയിലെ 16 മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടി കഴിഞ്ഞ 24 മാസത്തിനിടെ കൈപ്പറ്റിയത് 92.58 ലക്ഷം രൂപയാണ്.
ചികിത്സാ ചെലവിനായി ഏറ്റവും കൂടുതല്‍ തുക വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 31. 67 ലക്ഷ്യം രൂപയാണ് ഇദ്ദേഹം വാങ്ങിയത്. 31.31 ലക്ഷം രൂപയാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വാങ്ങിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍,ഗതാഗത മന്ത്രി ആന്റണി രാജു, മന്ത്രി വി അബ്ദുറഹ്മാന്‍ തുടങ്ങി ഒട്ടനവധി മന്ത്രിമാരും പണം കൈപ്പറ്റിയിട്ടുണ്ട്.