വിവാദങ്ങള്‍ക്ക് പിന്നാലെ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും വനംവകുപ്പ് പ്രസിദ്ധീകരിച്ചു. 2021 കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറാക്കിയ ഭൂപടമാണ് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 22 സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തില്‍ ഉള്ളത്. ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള അപേക്ഷയും വെബ്‌സൈറ്റില്‍ ഉണ്ട്.
ഓരോ മേഖലയ്ക്കും പ്രത്യേകം നിറം നല്‍കിയിട്ടുണ്ട്. ഭൂപടത്തില്‍ താമസസ്ഥലം വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖലയ്ക്ക് പിങ്ക് നിറവുമാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല, പഞ്ചായത്തിന് കറുപ്പ്, വനത്തിന് പച്ച എന്ന നിലയിലാണ് നിറം നല്‍കിയിരിക്കുന്നത്.
ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.