കാസര്‍കോട് ചെറുവത്തൂര്‍ ടൗണിലെ ബേക്കറിയില്‍ നിന്നും കഴിച്ച പഫ്‌സില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സില്‍ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ഇതോടെ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കടയുടമ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. ആരോഗ്യവകുപ്പ് ബേക്കറിയില്‍ എത്തി പരിശോധന നടത്തി.