ആലപ്പുഴ: ഭാര്യയുടെ ഗാര്‍ഹീക പീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവനേതാവിനെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. സി.പി. എം കായംകുളം ഏരിയ കമ്മിറ്റി അംഗം കൂടിയായ അഡ്വ. ബിബിന്‍ സി. ബാബുവിനെയാണ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
ഭാര്യയും സി.പി.എം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമായ യുവതി മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്ക് നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി. മര്‍ദ്ദനം, പരസ്ത്രീ ബന്ധം ഉള്‍പ്പെടെ കാണിച്ചാണ് ഭാര്യയും ചെറുകടവം ലോക്കല്‍ കമ്മിറ്റി അംഗമായ ഇവരുടെ അച്ഛനും ചേര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയത്.